കരുളായി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി കരുളായി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

കരുളായി: സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമര നായകരെ വെട്ടി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കൊണ്ടാണ് കരുളായി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി കരുളായി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രകടനത്തിന് സൈതലവി കരുളായി, യു ജിയാസുദ്ദീന്‍, മിദ്‌ലാജ് ചെമ്പന്‍, ശറഫുദ്ദീന്‍ കൊളങ്ങര,ഷെരീഫ് കരുളായി,സൈതലവി തേക്കുംകുന്ന്,ഫായിസ് കല്ലട,അഫ്‌ളല്‍ കരിന്താര്‍, സാദിഖ് കപ്പക്കുന്നന്‍,മുജീബ് പുത്തന്‍പീടിക, ഫിന്‍ഹാസ് മൈലമ്പാറ, സെമീര്‍ പി.കെ,ഷെഫീഖ് എം,ജംഷീര്‍ വാരിക്കല്‍, റസാക്ക് പി ജി,ജംഷീര്‍ ഇ കെ, എന്നിവര്‍ നേതൃത്വം നല്‍കി.