വണ്ടൂരിലെ കോവിഡ് വ്യാപനം, അടിയന്തര യോഗം ചേര്‍ന്നു
വണ്ടൂര്‍: വണ്ടൂരിലെ കോവിഡ് വ്യാപനം, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരുടെ അടിയന്തര യോഗം വണ്ടൂര്‍ ബ്ലോക്കില്‍ ചേര്‍ന്നു.നിയുക്ത എംഎല്‍എ എ പി അനില്‍ കുമാര്‍ നേതൃത്വം നല്‍കി. വണ്ടൂര്‍ കേന്ദ്രീകരിച്ച് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനവും ഉണ്ട്.
യോഗത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസറാണ് ഓക്‌സിജന്‍ പ്ലാന്റിന്റെ ആവശ്യം എംഎല്‍എ ക്ക് മുമ്പില്‍ ഉന്നയിച്ചത്. തുടര്‍ന്ന് ഇതിനായി ചിലവ് വരുന്ന 40 ലക്ഷം അനുവദിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡി സി സെന്ററുകളില്‍ അധ്യാപകരെ ചുമതലപെടുത്താനും, സാമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളില്‍ ആശങ്ക പരത്തുന്ന സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും തിരുമാനിച്ചു.ബ്ലോക്ക് പ്രസിഡണ്ട് കെ സി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മല്‍,വണ്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത് ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ കെ സാജിത,ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.