കോവിഡ് മുക്തരായവരുടെ വീടുകള്‍ അണുവിമുക്തമാക്കി; പീപ്പിള്‍സ് ലൈബ്രറി അക്ഷര സേനയും ഡി വൈ എഫ് ഐ യും

പൂക്കോട്ടുംപാടം: പീപ്പിള്‍സ് ലൈബ്രറി അക്ഷര സേനയും ഡി വൈ എഫ് ഐ യും ചേര്‍ന്ന് അമരമ്പലം പഞ്ചായത്തിലെ 15, 14 വാര്‍ഡുകളിലെ കോവിഡ് മുക്തരായവരുടെ വീടുകള്‍ അണുവിമുക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അവശ്യമരുന്നുകളും, വീട്ടുസാധനങ്ങളും എത്തിച്ചു കൊടുക്കല്‍, വാക്‌സിനേഷന് ആവശ്യമായ സഹായങ്ങള്‍ തുടങ്ങി വാര്‍ഡിലെ കോവിഡ് ബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പീപ്പിള്‍സ് അക്ഷരസേനയുടെ പ്രവര്‍ത്തകര്‍ സജീവമാണ്.കെ. സൂമന്‍, കെ. സൂരജ്, ടി. അഭിലാഷ്,കെ. പ്രസാദ്, കെ.വി ദിവാകരന്‍ എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Well done..
Best wishes to you
THANK YOU.