രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിന് മുകളില്‍ കോവിഡ് രോഗികള്‍; മരണവും നാലായിരത്തിലേറെ
1 min readദില്ലി: രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച മൂന്നര ലക്ഷത്തിന് താഴെയായിരുന്ന കൊവിഡ് രോഗികളെങ്കില്‍ ഇന്നലെ അത് വീണ്ടും മൂന്ന് ലക്ഷത്തിന് മുകളിലായി. സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്ന കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3.62 ലക്ഷം പേര്‍ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2 കോടി 35 ലക്ഷം പിന്നിട്ടു. ചൊവ്വാഴ്ച 3.48 ലക്ഷം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു രോഗികളുടെ സഖ്യം മൂന്നര ലക്ഷത്തിന് താഴേക്ക് എത്തിയത്. അതേസമയം മരണസഖ്യ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ് കഴിഞ്ഞ ദിനവും നാലായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 18 ലക്ഷത്തിലധികം പേരുടെ സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ ആകെ 30 കോടി സാംപിളുകള്‍ പരിശോധിച്ചു.