യുനസ്കോ ലേണിങ്ങ് സിറ്റി നിലമ്പൂർ പാട്ടുത്സവം; അരങ്ങ് തകർത്ത് ഓട്ടൻ തുള്ളൽ
1 min readനിലമ്പൂർ: യുനസ്ക്കോ ലേണിങ് സിറ്റി നിലമ്പൂർ പാട്ടുത്സവത്തിന്റെ ഏഴാം ദിനത്തിൽ കേരള കലാമണ്ഡലം അവതരിപ്പിച്ച ഓട്ടൻ തുള്ളൽ അരങ്ങേറി.മഹാഭാരതത്തിലേ പ്രശസ്തമായ കല്യാണ സൗഗന്ധികമെന്ന വിഷയത്തെ ആസ്പതമാക്കിയായിരുന്നു ഓട്ടൻതുള്ളൽ അരങ്ങേറിയത്.
സാംസ്കാരിക സമ്മേളനം ശ്രീ വിവേകാനന്ത ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻ കാര്യദർശി കെ. ആർ ഭാസ്ക്കരൻ പിള്ള ഉദ്ഘാടനം ചെയ്തു.ക്ഷേത്ര കലകളും,സാംസ്കാരിക കലകളും പ്രാദേശിക കലകളും വിനോദസഞ്ചാരികളെ ആകർഷിപ്പിക്കാൻ ഉതകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലിം അധ്യക്ഷത വഹിച്ചു. ടൂറിസം പ്രഗൽഭരായ കെ വി രവിശങ്കർ, ആർ രവിവർമ്മ എന്നിവർ മുഖ്യാതിഥികളായിരുന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ട്മാരായ ടോമി ചെഞ്ചേരി, സുന്ദരൻ എന്നിവർ ആശംസകൾ അറിയിച്ചു .നഗരസഭാ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ,സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം ബഷീർ, കക്കാടൻ റഹീം, സ്കറിയ കിനാതോപ്പിൽ, കൗൺസിലർമാരായ ബിന്ദു മോഹൻ, ശബരീശൻ പൊറ്റേക്കാട്, സ്വപ്ന , സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പദ്മാക്ഷൻ തുടങ്ങിയവരും സംസാരിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ വിനോദ് പി മേനോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർ ഗോപാലകൃഷ്ണൻ നന്ദി അറിയിച്ചു.