ONETV NEWS

NILAMBUR NEWS

സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ നഗരസഭക്കുള്ള പുരസ്‌കാരം നിലമ്പൂര്‍ നഗരസഭക്ക്

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  • നിലമ്പൂര്‍ നഗരസഭയിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം

നിലമ്പൂര്‍: സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ നഗരസഭക്കുള്ള പുരസ്‌കാരം നിലമ്പൂര്‍ നഗരസഭക്ക്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ ജില്ലയും കോര്‍പ്പറേഷനും കോഴിക്കോട് ആണ്. വയോജനങ്ങള്‍ക്കായി മികച്ച സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കയിത് പരിഗണിച്ചാണ് നിലമ്പൂര്‍ നഗരസഭക്ക് പുരസ്‌കാരം ലഭിച്ചത്. വയോജനങ്ങളുടെ ശാരീരിക-മാനസിക പ്രയാസങ്ങള്‍ കുറക്കുന്നതിനും ഉല്ലാസത്തിനുമായി വിവിധ പദ്ധതികളാണ് നിലമ്പൂര്‍ നഗരസഭ നടപ്പാക്കുന്നത്. നഗരസഭയിലെ മുപ്പത്തിമൂന് ഡിവിഷനുകളിലായി 85 വയോജന അയല്‍കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ അയല്‍ക്കൂട്ടങ്ങളിലും 20നും 30നുമിടയില്‍ അംഗങ്ങളുണ്ട്. ജാതി ,മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അധീതമായി എല്ലാ വിഭാഗം വയോജനങ്ങളും അയല്‍ക്കുട്ടം അംഗങ്ങളാണ്.

അതിദാരിദ്ര്യം, പെയിന്‍ ആന്റ് പാലിയേറ്റീവ്, തൊഴില്‍ പരിശീലനം, ചികിത്സ, മരുന്ന് , വിനോദ യാത്രകള്‍, കാലാ- സാസ്‌കാരിക പരിപാടികള്‍, കായിക വിനോദങ്ങള്‍, തുടര്‍ വിദ്യാഭ്യാസം തുടങ്ങിയ വിവിധ പരിപാടികളാണ് വയോജന അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതെന്ന് നഗഗരസഭാ അധ്യക്ഷന്‍ പറഞ്ഞു.വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പകല്‍വീടിന് സ്വന്തം കെട്ടിടം നിര്‍മിക്കാനായി. വയോജന സംഗമവും വയോജനങ്ങളുടെ കലാപരിപാടികളും ഏറെ ശ്രദ്ധേയമായിരുന്നു.

ഗുരുതര രോഗങ്ങളാല്‍ വിഷമിക്കുന്നവരെ കണ്ടെത്തുന്നതിനായി സര്‍വെ നടത്തി. വയോമിത്രം, പാലിയേറ്റീവ് പരിരക്ഷ പദ്ധതികളിലുള്‍പ്പെടുത്തി മരുന്ന് വീടുകളിലെത്തിക്കും.വൃക്ക, കരള്‍ രോഗികള്‍ക്കും ഹൃദൃരോഗമുള്ളവര്‍ക്കും മുമുള്ളി കുടുംബാരോഗ്യ കേന്ദ്രം വഴി മരുന്ന് നല്‍കും.കോവിഡ് മുക്തമായി ശാരീരിക വിഷമം അനുഭവിക്കുന്നവര്‍ക്കായി ഉന്നതിയും നടപ്പാക്കി.

എഴുപത് കഴിഞ്ഞവര്‍ക്കായി നിലമ്പൂരില്‍ ഫെയറിലാന്‍ തിറ്ററില്‍ നടത്തിയ സനിമാ പ്രദര്‍ശനത്തില്‍ അഞ്ഞൂറിലേറെ പേരാണ് സിനിമ കാണാനെത്തിയത്.നിലമ്പൂരിന്റെ സ്വന്തം ചലചിത്ര-നാടക നടിയായ നിലമ്പൂര്‍ ആയിഷയുടെ ജീവിതം പ്രമേയമാക്കിയ ആയിഷ എന്ന ചിത്രം ആയിഷക്കൊപ്പം തിയേറ്ററിലിരുന്ന് സൗജന്യമായി കാണാനും വയോജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. വയോജന അയല്‍കൂട്ടം അംഗങ്ങള്‍ സ്വന്തമായി ഫണ്ട് കണ്ടെത്തി കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചതും വയോജനങ്ങള്‍ക്ക് ആവേശമായി മാറി.

വായനാ ദിനത്തില്‍ പ്രമുഖരെ ആദരിച്ചു. വയോജന ദിനത്തില്‍ ശത പൂര്‍ണിമ പദ്ധതിയുടെ ഭാഗമായി ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ ദര്‍ശിച്ച മുതിര്‍ന്നവരെ ആദരിച്ചു.നഗരസഭയിലെ മുഴുവന്‍ എസ് സി, എസ് ടി വയോജനങ്ങളുള്‍പ്പെടുന്ന 300 പേര്‍ക്ക് കട്ടില്‍ വിതരണം നടത്തി.

നിലമ്പൂര്‍ നഗരസഭയുടെ പദ്ധതികള്‍ക്കെതിരെ രംഗത്തു വരുന്നവര്‍ക്കെതിരെയുള്ള നഗരസഭയുടെ വിജയമാണ് വയോജന സൗഹദ പുരസ്‌കരമെന്ന് നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം പറഞ്ഞു.ഉപാധ്യക്ഷ അരുമാ ജയകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി എം ബഷീര്‍, യു കെ ബിന്ദു, സ്‌കറിയ്യ ക്‌നാംതോപ്പില്‍, ,സൈജി മോള്‍ തുടങ്ങിയവരും പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *