നിലമ്പൂർ സബ് ജില്ലാ കായികമേളക്ക് ഉജ്ജ്വല തുടക്കം

- 1700 വിദ്യാർത്ഥികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്നത്.
നിലമ്പൂർ:നിലമ്പൂർ സബ് ജില്ലാ കായികമേളക്ക് നിലമ്പൂർ മാനവേദൻ സ്റ്റേഡിയത്തിൽ തുടക്കമായി. പി.വി. അബ്ദുൽ വഹാബ് എം.പി. ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിൽ പി.വി. അബ്ദുൽ വഹാബ് സെല്യൂട്ട് സ്വീകരിച്ചു. സബ് ജില്ലയിലെ എൽ.പി.സ്കൂളുകളൊഴികെയുള്ള യു.പി , ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ 53 സ്കൂളുകളിൽ നിന്നായി 1700 വിദ്യാർത്ഥികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്നത്.
നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ചടങ്ങിൽ അധ്യക്ഷനായി. എ.ഇ.ഒ കെ. പ്രേമാനന്ദ്, മാനവേദൻ എസ്. എം.സി ചെയർമാൻ സി.ജമാൽ, പി.ടി.എ. പ്രസിഡന്റ് വി.ശംസീറലി, പ്രിൻസിപ്പാൾ അനിൽ പീറ്റർ, ഹെഡ് മാസ്റ്റർ എം.എം അബ്ദുറഹിമാൻ , എച്ച്. എം. ഫോറം കൺവീനർ ജോസ് പറക്കുംതാനം, കായികാധ്യാപകരായ കെ.ഷെബിൻ, വി.എ. അനിൽകുമാർ, ജി. സുദർശനൻ, കെ.മുരളി, മാനവേദൻ പി.ടി.എ – എസ്. എം.സി കമ്മറ്റി അംഗങ്ങളായ പി. പ്രഭ, കെ. കേശവദാസ് , മുജീബ് പാറപ്പുറവൻ, നിയാസ് മുതുകാട് , കോയ കടവത്ത്, മുജീബ് ദേവശ്ശേരി, ജാസ്മിൻ, റംഷീന എന്നിവർ പ്രസംഗിച്ചു.
ഈ വർഷം വിരമിക്കുന്ന കായികാധ്യാപകൻ വി എ അനിൽകുമാർ , കായിക താരങ്ങളായ വി.അനിഷ, ഒ.പി. അങ്കി ത, ശ്രേയ , സയ്യിദ് അജ്മൽ എന്നിവരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.