മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

പൂക്കോട്ടുംപാടം:സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമര നായകരെ വെട്ടി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് അമരമ്പലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പൂക്കോട്ടുംപാടം ടൗണില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സജില്‍ പാറക്കപ്പാടം അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി സലാം പരി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.യാസര്‍ അറാഫാത്ത്,സ്വഫ്വാന്‍ ഇല്ലിക്കല്‍,ഫവാസ് ചുള്ളിയോട്,ഷാജഹാന്‍ കെടി, ജംഷി നെടുംങ്ങാടന്‍,ഫവാസ് ഷെരീഫ്,ഷിബില്‍ എന്നിവര്‍ സംബന്ധിച്ചു.