എന്‍ എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.

പൂക്കോട്ടുംപാടം: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് , സൗഹൃദ ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. പ്ലസ് വണ്‍ , ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സംശയ നിവാരണത്തിനും വീട്ടിലിരുന്നും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനും ഹെല്‍പ്പ് ഡെസ്‌കിലൂടെ സാധ്യമാവുന്നു. എന്‍.എസ് എസ് പ്രോഗ്രാം ഓഫീസര്‍ എ. മനോജ് കുമാര്‍ , കരിയര്‍ ഗൈഡന്‍സ് കോര്‍ഡിനേറ്റര്‍ ശ്രീജ , സൗഹൃദ ക്ലബ് കോര്‍ഡിനേറ്റര്‍ ഷബീബ, മുന്‍ പ്രോഗ്രാം ഓഫീസര്‍ എ. റിയാസ് ബാബു, അധ്യാപകരായ കെ.പി. ആന്റണി, കെ. സിദ്ദീഖ്, മുന്‍ വോളണ്ടിയര്‍മാരായ ടി. സുജിന്‍ ബോസ്, ജുറൈജ്, എന്നിവര്‍ നേതൃത്വം നല്‍കി.