നിലമ്പൂർ സ്വദേശി എം.പി മോഹനചന്ദ്രന് ക്രൈംബ്രാഞ്ച് എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ചു.

നിലമ്പൂർ: നിലമ്പൂർ സ്വദേശിയും മലപ്പുറം ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുമായ എം.പി മോഹനചന്ദ്രന് എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ചു. 1995ൽ കേരള പോലീസിൽ നിയമനം ലഭിച്ചത് മുതൽ കുറ്റാന്വേഷണ മികവിൽ വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥനാണ് എംപി മോഹനചന്ദ്രൻ.
ചേലേമ്പ്ര, തിരുനാവായ ബാങ്ക് കവർച്ച കേസുകൾ, നിലമ്പൂർ രാധ കൊലക്കേസ്, കോട്ടക്കൽ നളിനി കൊലക്കേസ്, കുനിയിൽ ഇരട്ട കൊലക്കേസ്, വടക്കേക്കാട് മണികണ്ഠൻ കൊലക്കേസ് തുടങ്ങിയ പ്രമാദമായ കേസുകളിൽ അന്വേഷണ മികവ് തെളിയിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകൾക്ക് എതിരെയും കർശന നടപടികൾ എടുക്കുന്നതിനും നേതൃത്വം നൽകി. കേരള പോലീസിൽ എത്തുന്നതിന് മുമ്പ് സിആർപിഎഫ്, എസ്പിജിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.