പാണ്ടിക്കാട് സ്ക്രാപ്പ് കടയിൽ മോഷണം

പാണ്ടിക്കാട്: പാണ്ടിക്കാട് നിയോ ഹോസ്പിറ്റലിന് പുറകിലുള്ള എം.മുജീബിന്റെ സ്ക്രാപ്പ് കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പാണ്ടിക്കാട് സ്ക്രാപ്പ് കടയിൽ മോഷണം. ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കളാണ് മോഷണം പോയത്.
രാത്രി 2മണിയോടെയാണ് സംഭവം .സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന ചെമ്പ്, പിച്ചള, മോട്ടർ, എന്നിവയാണ് മോഷണം പോയത്. ഏകദേശം 1 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് സ്ഥാപന ഉടമ പറഞ്ഞു. പാണ്ടിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.