വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പച്ചക്കറി കിറ്റുമായി സിപിഎം പാട്ടക്കരിമ്പ് ബ്രാഞ്ച് കമ്മിറ്റി.

പൂക്കോട്ടുംപാടം: കിറ്റ് വിതരണം സിപിഎം അമരമ്പലം ലോക്കല്‍ സെക്രട്ടറി വികെ അനന്തകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഭക്ഷ്യ കിറ്റ് ഉള്‍പ്പെടെ ലഭ്യമാക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ പച്ചക്കറി ഉള്‍പ്പെടെ വാങ്ങുവാന്‍ കഴിയാത്ത ആളുകളുടെ സാഹചര്യം മനസ്സിലാക്കിയാണ് സിപിഎം കിറ്റ് വിതരണം നടത്തിയത്. വാര്‍ഡിലെ മുഴുവന്‍ കുടുംബത്തിനും കിറ്റ് നല്‍കിയത് കൂടാതെ പറമ്പ ഗവ. സ്‌കൂളിലെ ഡോമിസലറി കോവിഡ് സെന്ററിലേക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ പച്ചക്കറിയും ബ്രാഞ്ച് കമ്മിറ്റി കൈമാറി. ചടങ്ങില്‍ സിപിഎം പാട്ടക്കരിമ്പ് ബ്രാഞ്ച് സെക്രട്ടറി വട്ടപ്പറമ്പില്‍ ഉണ്ണിമോയ്തീന്‍, മുന്‍ വാര്‍ഡ് അംഗം മീനാക്ഷി കരുവാരപറ്റ എന്നിവര്‍ സംസാരിച്ചു. വിതരണത്തിന് വിജയന്‍ കരുവാരപറ്റ, ധന്യ പ്രദീപ്, രതീഷ് ബാബു, അജേഷ് ചെറുതൊടി, ഗോപാലന്‍, ഷീബ സജി എന്നിവര്‍ നേതൃത്വം നല്‍കി.