സരിതാ നായർക്ക് ഒരു സൗകര്യവും ചെയ്യ്തു കൊടുത്തിട്ടില്ല – ആര്യാടൻ മുഹമ്മദ്.

നിലമ്പൂർ: വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യ്ത സമയത്ത് ഒരു സൗകര്യവും സരിതാ നായർക്ക് ചെയ്യതു കൊടുത്തിട്ടില്ലെന്നു ആര്യാടൻ മുഹമ്മദ് പറഞ്ഞു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ വിജിലെൻസ് അന്വേഷണത്തിൽ മന്ത്രിസഭ തീരുമാനമെടുത്തിനോട് നിലമ്പൂരിലെ വസതിയിൽ വൺ ടിവി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവർത്തകർ വിളിച്ചപ്പോഴാണ് താൻ വിവരമറിഞ്ഞതെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു. ചില സൗകര്യങ്ങൾ ചെയ്യതു തരണമെന്ന് പറഞ്ഞ് സരിത തന്നെ സമീപിച്ചിരുന്നെങ്കിലും അത് താൻ തള്ളി കളയുകയായിരുന്നുവെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു. വിജിലെൻസ് അന്വേഷണത്തിന്റെ കാര്യത്തിൽ ഒരു ആശങ്കയുമില്ല. വിജിലെൻസ് നേരത്തെ അന്വേഷിച്ച് ഒരു തെളിവും കിട്ടാത്ത കേസാണിതെന്നും അദ്ദേഹം പറഞ്ഞു, ആര്യാടൻ വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സോളാർ കേസ് പ്രതി സരിതാ നായരുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.