ONETV NEWS

NILAMBUR NEWS

അമരമ്പലം ഗ്രാമ പഞ്ചായത്തിലെ സൊമിസലറി കോവിഡ് സെൻ്ററിലേക്കുള്ള സഹായ പ്രവാഹം തുടരുന്നു.

അമരമ്പലം ഗ്രാമ പഞ്ചായത്തിലെ സൊമിസലറി കോവിഡ് സെൻ്ററിലേക്കുള്ള സഹായ പ്രവാഹം തുടരുന്നു. ഡി സി സി ക്ക്
ആവശ്യമായ കിടക്കകൾ സൗജന്യമായി എത്തിച്ച്
തോട്ടേക്കാട്പാരഡൈസ് മാറ്ററസ് ഉടമ അബ്ദുൾ റഷീദാണ് മാതൃകയാകുന്നത്

ആവശ്യ ഘട്ടം വന്നാൽ സെൻറർ തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. പറമ്പ ഗവൺമെൻ്റ് സ്കൂളാണ് ഡി.സി.സി സെൻ്റ്റിനായി കണ്ടെത്തിയിട്ടുള്ളത്.സ്കൂൾ കെട്ടിടം ശുചീകരിച്ച് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. രോഗികൾക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ വസ്തുക്കളാണ് വിവിധ വ്യക്തികൾ ഗ്രാമ പഞ്ചായത്തിൽ എത്തിച്ച് മാതൃകയാവുന്നത്.തോട്ടേക്കാട് പ്രവർത്തിക്കുന്ന പാരഡൈസ് മാട്ര റസ് ഉടമ കോവിഡ് ഒന്നാം തരംഗ സമയത്തും ഗ്രാമ പഞ്ചായത്തിന് സഹായവുമായി എത്തിയിരുന്നു. ഇത്തവണ കോവിഡ് രോഗികൾക്ക് ഉപയോഗിക്കാനായി 26 കിടക്കകളാണ് അബ്ദുൾ റഷീദ് സൗജന്യമായി നൽകിയത്. ഗ്രാമപഞ്ചായത്തിൽ എത്തിച്ച കിടക്കകൾ
പി.സി.ലബീബ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇല്ലിക്കൽ ഹുസൈന് കൈമാറി. വൈസ് പ്രസിഡൻ്റ് അനിതാരാജു, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഹമീദ് ലബ്ബ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കൽ അബ്ദുൽ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.