സൗജന്യമായി പി പി ഇ കിറ്റുകള്‍ നല്‍കി പ്രവാസി വ്യവസായി.

പുക്കോട്ടുപാടം: അമരമ്പലം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഡോമിസിലറി കോവിഡ് സെന്ററിനാവശ്യമായ പി പി ഇ കിറ്റുകള്‍ സൗജന്യമായി നല്‍കി പ്രവാസി വ്യവസായി. ജിദ്ദയില്‍ അല്‍ യാസ്മിന്‍ പൊളി ക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ ആയ കണ്ടപ്പന്‍ ഹംസ ആണ് ഡി സി സി ക്ക് വേണ്ട പി പി കിറ്റുകള്‍ നല്‍കിയത്. ഹംസക്ക് കൈനോട്ട് അലി, കൈനോട്ട് അന്‍വര്‍, കൈനോട്ട് ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് ഇരുനൂറ് പി പി ഇ കിറ്റുകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന് കൈമാറി. വൈസ് പ്രസിഡന്റ് അനിതാ രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുല്‍ റഷീദ്, സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ ഹമീദ് ലബ്ബ, അംഗങ്ങളായ അബ്ദുല്‍ റസാഖ്, നിഷാദ് പൊട്ടെങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു.ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആണ് പറമ്പ ഗവ : യുപി സ്‌കൂള്‍ ഡി സി സി ആക്കിയത്. വീടുകളില്‍ പ്രത്യേക മുറി സൗകര്യം ഇല്ലാത്ത ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം.