ഓസീസ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ടിം പെയ്ന്

മെല്‍ബണ്‍: അടുത്ത ആഷസ് പരമ്പരയോടെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന സൂചന നല്കി ടിം പെയ്ന്. അടുത്ത ക്യാപ്റ്റന്‍ ആരാവണമെന്ന കാര്യത്തില്‍ അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കി.ആഷസിന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാന്‍ ടിം പെയ്ന്. പരമ്പരയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കൊണ്ട് അവസാനിപ്പിക്കാനാണ് താരത്തിന് താല്പര്യം. ഇന്ത്യക്കെതിരെ സ്വന്തം നാട്ടില്‍ തോല്‍വിയേറ്റ് വാങ്ങിയത് പെയ്നിന് നാണക്കേടുണ്ടാക്കിയിരുന്നു. 12നാണ് ഓസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനും ഓസ്ട്രേലിയക്ക് സാധിച്ചില്ല.തനിക്ക് ശേഷം സ്റ്റീവ് സ്മിത്ത് തന്നെ ടീമിനെ നയിക്കുന്നതാണ് താല്പര്യമെന്ന് പെയ്ന് വ്യക്തമാക്കി. സ്മിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച മുന്നേറ്റമാണ് ഓസ്ട്രേലിയ നടത്തിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുക്കേണ്ടത് താനല്ലെന്നും പെയ്ന് പറഞ്ഞു.36കാരനായ പെയ്ന് ഇനി അന്താരാഷ്ട്ര കരിയറിലും അധികകാലം ഉണ്ടാവില്ല. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയ പ്രതിസന്ധിയിലായപ്പോഴാണ് പെയ്നിനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചത്. ആഷസില്‍ വിജയം നേടിക്കൊണ്ട് ടീമിന് തിരിച്ചുവരവ് നല്കാന് അദ്ദേഹത്തിന് സാധിച്ചിരുന്നു.ആ സമയത്ത് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നു. സ്മിത്തിന് നായകനാവുന്ന കാര്യത്തിലും വിലക്കുണ്ടായിരുന്നു. ഇപ്പോള്‍ ആ വിലക്ക് അവസാനിച്ചിരിക്കുകയാണ്. വിവാദത്തിന് കാരണക്കാരനായ സ്മിത്തിനെ ഓസ്ട്രേലിയ വീണ്ടും നായകസ്ഥാനം ഏല്പ്പിക്കുമോയെന്നുറപ്പില്ല. ടീം മാനേജ്മെന്റ് പിന്നീട് തീരുമാനമെടുക്കും. പാറ്റ് കമ്മിന്‍സ്, മാര്‍നസ് ലാബുഷെയ്ന് എന്നിവരുടെ പേരുകളും ഓസ്ട്രേലിയയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.