തറമുറ്റം നിവാസികള്‍ക്ക് വെള്ളവുമായി രാഹുല്‍ ബ്രിഗേഡ് ചാലിയാര്‍ ടീം.

നിലമ്പൂര്‍: കോവിഡ് കാലത്തെ ജലക്ഷാമത്തിന് പരിഹാരവുമായി വാഹനത്തില്‍ വെള്ളമെത്തിച്ചു നല്‍കി രാഹുല്‍ ബ്രിഗേഡ് ചാലിയാര്‍ നാടിന് അഭിമാനമായി
ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടം തറമുറ്റം ഭാഗത്താണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. സഹായം അഭ്യര്‍ത്ഥിച്ച് പ്രദേശത്തെ വീട്ടമ്മയില്‍ നിന്നും വന്ന സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്. ഉടനടി വാഹനത്തില്‍ വെള്ളവുമായി ഇവര്‍എത്തിയത്. ഇതോടെ പ്രദേശത്തെ വീടുകളിലെ ജലക്ഷാമത്തിന് താത്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു. തുടര്‍ ദിവസങ്ങളിലും രാഹുല്‍ ബ്രിഗേഡ് ചാലിയാറിന്റെ സാന്നിധ്യം ആവശ്യമുള്ള മേഖലകളില്‍ മുഴുവന്‍ ഉണ്ടാകുമെന്നും പ്രദേശ വാസികള്‍ക്ക് ഉറപ്പു നല്‍കി. ജലക്ഷാമം രൂക്ഷമെങ്കില്‍ വരും ദിവസങ്ങളിലും വെള്ളം എത്തിക്കും . ലോക് ഡൗണ്‍ നാളുകളില്‍ സേവന സന്നദ്ധരായി ഇവര്‍ പ്രവര്‍ത്തിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുകയാണ്. ഉബൈസ് പൂക്കോടന്‍, റഹീസ് ആലിണ്ടത്തില്‍, കെ.അയ്യൂബ് സൈനുല്‍ അബിദീന്‍, സെമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.