അമരമ്പലം ഗ്രാമപഞ്ചായത്ത് ഡൊമിസലറികോവിഡ് സെന്റര്‍ ആരംഭിച്ചു. പി വി അന്‍വര്‍ എം എല്‍ എ സെന്റര്‍ തുറന്നുകൊടുത്തു.
പറമ്പ ഗവ: യു പി സ്കൂളിലാണ് സെന്റര്‍ പ്രവര്ത്തിന്നന്നത്. മൂന്ന് ക്ലാസ്സ് മുറികളിലായി 24 പേര്‍ക്കുള്ള സൗകര്യംസെന്ററിലിലുണ്ട്.വീടുകളില്‍ പ്രത്യേക മുറി സൗകര്യമില്ലാത്ത ഗുരുതരാവസ്ഥയിലല്ലാത്ത രോഗികള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. ഒരു നഴ്സിനേയും 9 അധ്യാപകരേയും സെന്ററിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസ്സൈന്‍, വൈസ് പ്രസിഡന്റ് അനിതാ രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കല്അബ്ദുള് റഷീദ്, ഡോ: മോനിഷ്
തുടങ്ങിയവര്‍ സംബന്ധിച്ചു.