മില്‍മ മലബാര്‍ യൂണിയന്‍ പാല്‍ സംഭരണത്തില്‍ 40 ശതമാനം വെട്ടി കുറച്ചു.

- നിലമ്പൂര്‍ മേഖലയിലെ ക്ഷീര കര്‍ഷരില്‍ നിന്നും ഇനി ഉച്ചക്ക് ശേഷമുള്ള പാല്‍ സംഭരിക്കില്ല
നിലമ്പൂര്‍: പാല്‍ സംഭരണത്തില്‍, മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തി ക്ഷീര്‍ കര്‍ഷകര്‍ ആശങ്കയില്‍. ലോക് ഡൗണും ട്രിപ്പിള്‍ ലോക് ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാല്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് ഉണ്ടായതോടെയാണ് മില്‍മ ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാലില്‍ 40 ശതമാനത്തിന്റെ കുറവ് വരുത്തിയത്. രാവിലെ അളക്കുന്ന പലില്‍ കുറവ് വരുത്തിയതോടൊപ്പം ഉച്ചക്ക് ശേഷം ക്ഷീര സംഘങ്ങകളിലൂടെ കര്‍ഷകരില്‍ നിന്നും സംഭരിച്ചിരുന്ന പാല്‍ സംഭരിക്കേണ്ടതില്ലെന്നും തീരുമാനിച്ചതോടെ ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ക്ഷകരുടെ ജീവിതമാണ് വഴിമുട്ടിയിരിക്കുന്നത് മലബാര്‍ യൂണിയന്റെ പരിധിയില്‍ വരുന്ന നിലമ്പൂര്‍ മേഖലയിലെ 5000 ത്തോളം ക്ഷീരകര്‍ഷകര്‍ ഉച്ചക്ക് ശേഷം അളന്നിരുന്ന പാല്‍ ഒഴുക്കി കളയേണ്ട അവസ്ഥയിലാണ് 36000 ലിറ്റര്‍ പാലാണ് നിലമ്പൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച് കോഴിക്കോട് ഡയറിയിലേക്ക് അയച്ചിരുന്നത്.ഇതില്‍ 40 ശതമാനത്തിന്റെ കുറവ് വരുമ്പോള്‍ 14400 ലിറ്റര്‍ പാല്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥ വരും. 24000 ലിറ്റര്‍ പാലും പാല്‍ ഉത്പന്നങ്ങളും നിലമ്പൂര്‍ മേഖലയില്‍ പ്രതിദിനം വില്‍പ്പന നടത്തിയിരുന്നു. ഇത് ട്രിപ്പിള്‍ ലോക്ഡൗണിനെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞു, ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇപ്പോള്‍ ലഭിക്കുന്ന വില 40 രൂപയില്‍ താഴെയാണ്. കാലിത്തീറ്റക്ക് ഉള്‍പ്പെടെ വില വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താല്‍ നഷ്ടം തന്നെയാണ്. ക്ഷീരമേഖല സ്വയംപര്യാപ്തമായതിന് തൊട്ടുപിന്നാലെ എത്തിയ ലോക്ഡൗണാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. സംസ്ഥാനത്ത് 16 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംഭരിക്കുന്നത് ഇതില്‍ 11.5 ലക്ഷമാണ് ഇപ്പോള്‍ വിറ്റുപോകുന്നത്. ഗള്‍ഫ് പ്രതിസന്ധിയും, കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും മൂലം നിരവധി പേരാണ് കഴിഞ്ഞ കാലങ്ങളില്‍ ക്ഷീരമേഖലയിലേക്ക് തിരിഞ്ഞത്.