കാട്ട് പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു.

കരുവാരക്കുണ്ട്: ജനവാസ മേഖലയിലിറങ്ങിയ കാട്ട് പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കരുവാരക്കുണ്ട് തരിശ് കുണ്ടോടയില്‍ ചൊവ്വാഴ്ച രാവിലെ 11 നാണ് സംഭവം. കുണ്ടോട പാലത്തിന് സമീപത്തെ വാലയില്‍ ഷാജിയാണ് മരിച്ചത്.ഒരു ടണ്ണോളം തൂക്കമുള്ള കൂറ്റന്‍ കാട്ടുപോത്താണ് കരുവാരക്കുണ്ടിലെ കുണ്ടോട, കക്കറ എന്നിവടങ്ങളില്‍ ഭീതി പരത്തിയത്. വിരണ്ടോടിയ പോത്ത് പ്രദേശത്തെ വീടുകളിലേക്ക് ഉള്‍പ്പെടെ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു.വീടുകളിലേക്ക് കയറാന്‍ ശ്രമിച്ച പോത്തിനെ ഓടിക്കുന്നതിനിടെയാണ് ഷാജിക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്തെ കൊടക്കാടന്‍ ഹുസൈന്റെ സ്‌കൂട്ടറും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നു. നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കാടുകയറ്റിയത്.കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതരും സ്ഥലത്തെത്തിയിരുന്നു.