നിലമ്പൂര്‍ നഗരസഭയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി.

നിലമ്പൂര്‍: നഗരസഭാ ഓഫീസ് ഫോഗിങ് നടത്തിയാണ് പ്രവര്‍ത്തിക്ക് തുടക്കമായത്. നിലമ്പൂര്‍ വീട്ടിക്കുത്ത് ഭാഗത്തും ഫോഗിങ് നടത്തി. വരും ദിവസങ്ങളില്‍ നഗരസഭയുടെ വിവിധയിടങ്ങളില്‍ ഫോഗിങ് ഉള്‍പ്പെടെ നടത്തുമെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍ പറഞ്ഞു. കോവിഡ് മഹാമാരികൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മഴക്കാലപൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടു പോകുമെന്നും അവര്‍ പറഞ്ഞു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹീം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം ബഷീര്‍, സ്‌കറിയ ക്‌നാ തോപ്പില്‍, കൗണ്‍സിലര്‍മാരായ ഇസ്മായില്‍ എരഞ്ഞിക്കല്‍, റെനീഷ് കുപ്പായം, ശ്രീജ വെട്ടത്തേഴത്ത്, വിജയനാരായണന്‍.ജംഷീദ് എന്നിവര്‍ പങ്കെടുത്തു