കോവിഡ് മഹാമാരി കാലത്ത് ദുരിതത്തിലായ ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകി ക്ഷേത്രകമ്മിറ്റി

എടക്കര: .ചുങ്കത്തറ ചൂരക്കണ്ടി ശ്രീമുത്തപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് സഹായമെത്തിച്ചത്. കോവിഡ് വ്യാപനം സാഹചര്യത്തില്‍ പൊലീസിനൊപ്പം സുരക്ഷ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. പോത്തുകല്‍ എസ്.ഐ കെ. സോമന്‍, ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി .എസ്. രമേശ് സ്വാമി എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.ചടങ്ങില്‍ സി.പി.ഒമാരായ സലീല്‍ ബാബു, സുരേഷ്, രതീഷ്, ട്രസ്റ്റ് അംഗങ്ങളായ ആകാശ്, ആദര്‍ശ്, സുഭാഷ്, ദേവകി, ട്രഷറര്‍ അനിത രമേശ്, സാമൂഹ്യ പ്രവര്‍ത്തകന്‍ മന്‍സൂര്‍ നിലമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു. ട്രോമ കെയര്‍ സ്റ്റേഷന്‍ യൂണിറ്റ് ലീഡര്‍ ഹുസൈനാര്‍, സെക്രട്ടറി ബെന്നി തോമസ്, പ്രസിഡന്റ് ബാബു മാത്യു, ട്രഷറര്‍ സിറാജ് എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ ഏറ്റു വാങ്ങി.