ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിരത്തിലിറങ്ങിയ മണ്ണുമാന്തിയന്ത്രം പോലീസ് പിടിച്ചെടുത്തു

നിലമ്പൂര്‍: ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു, മമ്പാട്. ഠാണസ്വദ്ദേശി മുഹമ്മദ് ഇര്‍ഫാന് (20) എതിരെയാണ് കണ്ടെയ്‌മെന്റ് സോണില്‍ അവശ്യമില്ലാതെ മണ്ണുമാന്തിയന്ത്രവുമായി ഇറങ്ങിയതിന് നിലമ്പൂര്‍ പോലീസ് കേസെടുത്തത്.നിലമ്പൂര്‍ നഗരസഭയിലെ വല്ലപ്പുഴ മുമ്മുളളി റോഡില്‍ വെച്ചാണ് ശിയാഴ്ച്ച വൈകുേന്നരം മണ്ണുമാന്തിയന്ത്രവുമായി കറങ്ങി നടന്ന മുഹമ്മദ് ഇര്‍ഫാനെ പോലീസ് പിടികൂടുകയായിരുന്നു, മണ്ണുമാന്തിയന്ത്രവുമായി ഓടിച്ച് പോയപ്പോള്‍ ഇവിടെ പോലീസ് സ്ഥാപിച്ച് ബാരിഗേഡിന്റെ ഒരു ഭാഗവും തകര്‍ന്നു. മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഫൈസല്‍ എസ്.ഐ.മാരായ എ.അസൈനാര്‍, സൂരജ്.സിവില്‍ പോലീസ് ഓഫീസര്‍ സഞ്ജു, ഹോംഗാര്‍ഡ് ഉസ്മാന്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.