കോവിഡ് വ്യാപനം രൂക്ഷം അമരമ്പലത്ത് സര്‍വകക്ഷിയോഗം വിളിച്ചു.

പൂക്കോട്ടുംപാടം: കോവിഡ് വ്യാപനം രൂക്ഷമായാതിനെ തുടര്‍ന്നാണ് അമരമ്പലത്ത് സര്‍വ്വ കക്ഷിയോഗം വിളിച്ചത്. ടി പി ആര്‍ റേറ്റ് ഏറ്റവും കൂടിയ അവസ്ഥയാണ് അമരമ്പലത്ത് ഉള്ളത്. അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ 197 പേരെ തിങ്കളാഴ്ച്ച കോവിഡ് ടെസ്റ്റിന് വിയേരാക്കിയപ്പോള്‍ 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ അമരമ്പലത്തെ കോവിഡ് രോഗികളുടെ എണ്ണം 345 ആയി.ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനാണ് ഗ്രാമപഞ്ചായത്ത് ഹാളില്‍ മീറ്റിംഗ് വിളിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍, സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുള്‍ റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മെഗാ ആന്റിജന്‍പരിശോധന കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും ഒരു ദിവസം 200 പേര്‍ക്കെങ്കിലും പരിശോധന നടത്താനും തീരുമാനമെടുത്തു.നിലവില്‍ പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടില്‍ വെച്ചാണ് പരിശോധന നടത്തുന്നത്. 25 ന് ചൊവ്വാഴ്ച്ച ഉള്ളാട് സ്‌കൂളിലും 26 ന് ചുള്ളിയോട് പ്രത്യാശനാഥാ പള്ളിയുടെ പാരിഷ് ഹാളിലും, 27 ന് കൂറ്റമ്പാറ ജുമാമസ്ജിദിലും, 28 ന് മാമ്പറ്റ ജുമാ മസ്ജിദിലും ആണ് രാവിലെ 10മുതല്‍ 2 മണിവരെ ക്യാമ്പ് നടക്കുക.കൂടാതെ തേള്‍പ്പാറ എഫ് എച്ച് സിയില്‍ എല്ലാ ദിവസവും ആന്റിജന്‍ പരിശോധന നടക്കുന്നുണ്ട്. ഇവിടെ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. ആര്‍ ആര്‍ ടി അംഗങ്ങളുടെ പ്രവര്‍ത്തനംഊര്‍ജ്ജിതമാക്കാനും , കോവിഡ് ബാധിച്ച ആര്‍ ആര്‍ ടി അംഗങ്ങള്‍ക്ക് പകരം പുതിയ ആള്‍ക്കാരെ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമെടുത്തു.ചില വാര്‍ഡുകളിലെ ആശ വര്‍ക്കര്‍മാര്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല എന്ന ആരോപണം ഉയര്‍ന്നു. അത് പരിഹരിക്കാന്‍ ആശ വര്‍ക്കര്‍മാരുടെ ഓണ്‍ ലൈന്‍ യോഗം വിളിക്കാനും തീരുമാനമെടുത്തു. വാര്‍ഡ് ആര്‍ ആര്‍ ടികളില്‍ കടുംബ ശ്രീയുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ വേണ്ടി സി ഡി എസ് അംഗങ്ങളെ ആര്‍ ആര്‍ ടി കളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.
പോലീസ് , ആരോഗ്യ വകുപ്പ് പരിശോധന ഉള്‍ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനും കര്‍ശന നടപടികള്‍ എടുക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. യോഗത്തില്‍ വാര്‍ഡ് അംഗം വി.കെ.ബാലസുബ്രമണ്യന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് വികെ അനന്തകൃഷ്ണന്‍, കേമ്പില്‍ രവി, ഹരിദാസ് കുന്നുമ്മല്‍, മനോജ് ജോണ്‍, അഷ്‌റഫ് മുണ്ടശ്ശേരി, കെ സി വേലായുധന്‍, രാജ് മോഹന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി എം ബിജു, കെ രാജന്‍, കുടുംബ ശ്രീ അദ്ധ്യക്ഷ മായാ ശശികമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.