കോവിഡ് ചികിത്‌സ കേന്ദ്രത്തിലേക്ക് പലവ്യഞ്ജനങ്ങള്‍ നല്‍കി ചക്കാലക്കുത്ത് എന്‍.എസ്.എസ്.കരയോഗം

നിലമ്പൂര്‍: വെളിയംതോട് ഐ.ജി.എം.എം ആര്‍ സ്‌കൂളിലെ കോവിഡ് ചിക്ല്‍സാ കേന്ദ്രത്തിലേക്ക് 3 ചാക്ക് അരി ഉള്‍പ്പെടെ 10,000 രൂപയുടെ പല വ്യഞ്ജനങ്ങളാണ് കൈമാറിയത്. നിലമ്പൂര്‍ നഗരസഭയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍ ഏറ്റുവാങ്ങി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കക്കാടന്‍ റഹീം, പി.എം.ബഷീര്‍, കൗണ്‍സിലര്‍ സി.രവീന്ദ്രന്‍, എന്‍.എസ്.എസ് കരയോഗം ഭാരവാഹികളായ അനില്‍കുമാര്‍, ബിജു മുതുകാട് ,ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.