കോവിഡിനെതിരെ പ്രതിരോധം തീര്‍ത്ത് നിലമ്പൂര്‍ നഗരസഭ; മുക്കര്‍ശി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.

നിലമ്പൂര്‍: കോവിഡ് മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നിലമ്പൂര്‍ നഗരസഭ. ഇതിന്റെ ഭാഗമായാണ് നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍സി സ്‌കൂളില്‍(എ.ജി.എം.എം.ആര്‍.എസ്) 300 കിടക്കകളമായി ി സെക്കന്‍ഡറി (സി.എസ്.എല്‍.ടി.സി.) തലത്തിലുള്ള ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയതെന്ന് നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പുറമെ നിലമ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 50 കിടക്കകളുള്ള കാരുണ്യ സുരക്ഷാ പദ്ധതിയിലുള്ള ചികിത്സാ കേന്ദ്രവും വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തവര്‍ക്കായി 50 കിടക്കകളുള്ള ഡി.സി.സി. കേന്ദ്രവും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ. എല്‍.പി. സ്‌കൂളിലാണ് ഡി.സി.സി. കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ചൊവ്വാഴ്ച മുതല്‍ ഇവിടെ ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്. നഗരസഭാധ്യക്ഷന്റെ അധ്യക്ഷതയിലുള്ള കോവിഡ് കോര്‍ കമ്മിറ്റി, ആര്‍.ആര്‍.ടി. എന്നിവ നിശ്ചിത സമയങ്ങളില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. നിലമ്പൂര്‍ മുക്കര്‍ശി ആദിവാസി കോളനിയില്‍ ചൊവ്വാഴ്ചത്തേതടക്കം മൂന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ ഇതുവരെ നടത്തി. 26 പേരാണ് കോളനിയില്‍ കോവിഡ് ബാധിച്ചവരുള്ളത്. ഇവിടെ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. ടെലി മെഡിസിന്‍ പദ്ധതി വഴിയും ഇവിടെ ചികിത്സ നല്‍കുന്നുണ്ട്. ഇവര്‍ക്കു വേണ്ട റേഷന്‍ അരി സിവില്‍ സപ്‌ളൈസ് ഓഫീസറുടെ ഉത്തരവിനെ തുടര്‍ന്ന് ഐ.റ്റി.ഡി.പി.യിമായി ചേര്‍ന്ന് വീടുകളിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചസാര, തേയില, വിറക്, പച്ചക്കറികള്‍ എന്നിവ കോളനിയിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു. നിലവില്‍ കോളനിയില്‍ എസ്.ടി. പ്രമോട്ടര്‍ ഇല്ലാത്തതിനാല്‍ പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും അരുമ ജയകൃഷ്ണന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കക്കാടന്‍ റഹീം, പി.എം. ബഷീര്‍, സ്‌കറിയ ക്‌നാംതോപ്പില്‍ എന്നിവരും പങ്കെടുത്തു.