ലീഡര്‍ കെ.കരുണാകരന്‍ സ്റ്റഡിസെന്‍ന്റര്‍ ജില്ലാ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ എന്‍.സി.പി യില്‍ ചേര്‍ന്നു.

നിലമ്പൂര്‍: മണ്ഡലം മുന്‍ പ്രസിഡന്റ്, ചോക്കാട് മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ട്രഷറര്‍ ഉള്‍പ്പെടെയുള്ളവരും എന്‍.സി.പി യില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടും. എന്‍.സി.പി സംസ്ഥാന പ്രസിഡന്റുമായ പി.സി.ചാക്കോയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, സേവദാള്‍ ജില്ലാ വൈസ് ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നിസ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അഡ്വ.ടി.പി.മോഹന്‍ദാസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ട്രഷറര്‍ പരുന്തന്‍ നൗഷാദ്, ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ നിലമ്പൂര്‍മണ്ഡലം പ്രസിഡന്റായിരുന്ന കെ.വി.തോമസ്, ചോക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസിന്റെ നിലവിലെ ജില്ലാ സെക്രട്ടറി എം.ടി. മൈമൂന എന്നിവരാണ് എന്‍.സി.പി യില്‍ ചേര്‍ന്നത്. ലീഡര്‍ കെ.കരുണാകരന്‍ സ്റ്റഡി സെന്ററിന്റെ വൈസ് ചെയര്‍മാനാണ് നിലവില്‍ മോഹന്‍ദാസ്. കോണ്‍ഗ്രസിന് ദേശീയ തലത്തിലും.സംസ്ഥാന തലത്തിലും പ്രസക്തി നഷ്ടമായെന്ന് അഡ്വ.ടി.പി.മോഹന്‍ദാസ്, പരുന്തന്‍ നൗഷാദ് എന്നിവര്‍ പറഞ്ഞു, ബി.ജെ.പിയെ ചെറുക്കാന്‍ എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ നേതൃത്വമാണ് ഇന്ന് അനിവാര്യം. കോണ്‍ഗ്രസ് സംസ്‌ക്കാരമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടി എന്‍.സി.പി മാത്രമാണെന്നും ഇവര്‍ പറഞ്ഞു.