പച്ചക്കറി, കപ്പ കിറ്റുകളുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍.

മുത്തേടം: പഞ്ചായത്തിലെ നെല്ലിപൊയില്‍ യൂണിറ്റ് കമ്മറ്റിയാണ് ഈ കോവിഡ് നാളില്‍ വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളിലും കിറ്റുകള്‍ എത്തിച്ചത്. വില തകര്‍ച്ചമൂലം ദുരിതത്തിലായ കപ്പ കര്‍ഷകരെ സഹായിക്കാന്‍ കഴിഞ്ഞതായും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. സി.പി.എം മൂത്തേടം ലോക്കല്‍ സെക്രട്ടറി വി.കെ.ഷാനവാസും, സൈനബാനുവും ചേര്‍ന്ന് കിറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സി.പി.എം ബ്രാഞ്ച് സെക്രട്ടറി വി.കെ.അബ്ദുള്ള, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി പി.കെ.ഷഫീഖ് മൂത്തേടം, ബ്ലോക്ക് കമ്മറ്റി അംഗം ക്രിസ്റ്റി ജോണ്‍, മേഖലാ വൈസ് പ്രസിഡന്റ് ജംഷീര്‍ കുഞ്ഞാപ്പു, ഷാജഹാന്‍ കൈനാടന്‍, നൗഫല്‍, വി.എ.സുഹൈല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.