ആന്ധ്രാപ്രദ്ദേശില്‍ നിന്നും സംസ്ഥാനത്തേക്ക് കൊണ്ടുവന്ന കഞ്ചാവ് പിടികൂടി.

മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറില്‍ രണ്ട് പേര്‍ ചേര്‍ന്ന് ആന്ധ്രയില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നതായി സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തില്‍ അങ്കമാലി ആലുവ ദേശീയ പാതയില്‍ കോട്ടായി ഭാഗത്ത് വെച്ച് വാഹനം കണ്ടെത്തി തടഞ്ഞു നിറുത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ പിന്‍സീറ്റിനുള്ളില്‍ അതിവിദഗ്ദമായി നിര്‍മ്മിച്ച രഹസ്യ അറയ്ക്കുള്ളില്‍ നിന്നാണ് 18 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന വിപണിയില്‍ 25 ലക്ഷം രൂപ വിലമതിക്കുന്ന 40 കിലൊയോളം കഞ്ചാവ് കണ്ടെടുത്തത്. കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര പൂയ്യപ്പള്ളി സ്വദേശി രാജീവ് (40),മഹാരാഷ്ട്ര ചന്ദ്രപ്പൂര്‍ സ്വദേശി എസ്. കെ .മുരുകന്‍ (41)എന്നിവരെ പ്രതികളായി അറസ്റ്റ് ചെയ്ത് പ്രതികളെയും കഞ്ചാവും കഞ്ചാവ് കടത്തി കൊണ്ടുവന്ന ഹോണ്ട സിറ്റി കാറും തുടര്‍ നടപടികള്‍ക്കായി ആലുവ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിക്ക് കൈമാറി.നിലമ്പൂരിലെ എക്‌സൈസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡിന്റെ തലവനായ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാര്‍ ടീം അംഗങ്ങളായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ. വി വിനോദ്, ടി ആര്‍ മുകേഷ് കുമാര്‍, എസ് മധുസൂദനന്‍ നായര്‍,റോയി.എം. ജേക്കബ്ബ്, പ്രിവന്റീവ് ഓഫീസര്‍മാരായ മുസ്തഫ ചോലയില്‍, ഗോപി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സുബിന്‍, വിശാഖ്, രാജേഷ്, ഷംനാദ്, മുഹമ്മദലി, എം എം അരുണ്‍, ബസന്ത്, അനൂപ് പി. ജി.വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ ധന്യ എം. എ , എക്‌സൈസ് െ്രെഡവര്‍ കെ. രാജീവ് എന്നിവരും പങ്കെടുത്തു.