അമരമ്പലം പഞ്ചായത്തില്‍ കുടുംബശ്രീ വനിതാ ശാക്തീകരണ നൈപുണ്യ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
1 min readപൂക്കോട്ടുംപാടം :ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.പിവി അബ്ദുൽ വഹാബ് എം പി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസ്സൈൻ അധ്യക്ഷനായിരുന്നു.40 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് പ്രതീക്ഷിച്ചതെങ്കിലും 34 ലക്ഷം രൂപ ചിലവിൽ കെട്ടിടം നിർമ്മിക്കാനായി. പി വി അബ്ദുള്‍ വഹാബ് സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരം ദത്തെടുത്ത ഗ്രാമമാണ് അമരമ്പലം പഞ്ചായത്ത്. ഇത് പ്രകാരം വിവിധ പദ്ധതികളാണ് അമരമ്പലം പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കുടുംബശ്രീക്കായി വനിതാ ശാക്തീകരണ കേന്ദ്രം നിര്‍മ്മിച്ചത്. പൂക്കോട്ടുംപാടം കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിന് സമീപത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കുടുംബശ്രീതൊഴിൽ പരിശീലന പരിപാടികൾ എല്ലാം ഇനി മുതൽ പുതിയ കെട്ടിടത്തിലാണ് നടക്കുക. ഇന്ത്യയിൽ സാഗി വില്ലേജിൽ അഞ്ചാം സ്ഥാനത്താണ് അമരമ്പലം പഞ്ചായത്ത്. സി എസ് ആർ ഫണ്ടുപയോഗിച്ച് ആദ്യമായാണ് കുടുംബശ്രീക്ക് കെട്ടിടം നിർമ്മിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റിട്ടയിൽ സെയിൽസ് ഹെഡ് അരുൺ കുമാർ മുഖ്യാതിഥിയായിരുന്നു. സി ഡി എസ് അധ്യക്ഷ മായ ശശികുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ രാജു, ബ്ലോക്ക് അംഗങ്ങളായ പി എം ബിജു, കെ രാജൻ, വാർഡ് അംഗങ്ങളായ വികെ ബാലസുബ്രഹ്മണ്യൻ, നാസർബാൻ, സിപിഎം ലോക്കൽ സെക്രട്ടറി വികെ അനന്തകൃഷ്ണൻ, പി എം സീതിക്കോയ തങ്ങൾ, കെ സി ബിനു തുടങ്ങിയവർ പ്രസംഗിച്ചു.