വട്ടപ്പാടം നവതരംഗം ലൈബ്രറി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു.

പൂക്കോട്ടുംപാടം:വട്ടപ്പാടം നവതരംഗം ലൈബ്രറി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വട്ടപ്പാടം, പായമ്പാടം ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡിനൊപ്പം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങളും പടര്‍ന്നുപിടിക്കുന്നത് ആരോഗ്യരംഗത്ത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണവും രോഗങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും ലക്ഷ്യമിട്ടാണ് അമരമ്പലം പഞ്ചായത്തിലെ വട്ടപ്പാടം നവതരംഗം ലൈബ്രറി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വട്ടപ്പാടം, പായമ്പാടം പ്രദേശത്തെ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ച് ജനകീയ ശുചീകരണ യജ്ഞം ആരംഭിച്ചത്. ആദ്യദിനത്തില്‍ പായമ്പാടം സ്കൂളിന് സമീപം വട്ടപ്പാടം കുളങ്ങരപൊയില് റോഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ അഴുക്കുചാല്‍ ശുചീകരണം, റോഡരികിലെ കാടുകള്‍ വെട്ടിത്തെളിയിക്കല്‍ എന്നിവ നടത്തി. പഞ്ചായത്ത് അംഗം വി.പി. അഫീഫ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി പി. ഷാജിനവാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. ബാബുട്ടന്, പി. സുനില്‍, വി. സന്തോഷ്, വി.കെ. അനൂപ്, പി. വിനോജ്, ആര്.ആര്.ടി അംഗങ്ങളായ അന്‍വര്‍ വേങ്ങശേരി, രാജീവ് പെരുംബ്രാള് , പി.സുമേഷ്, ഗിരീഷ്ബാബു, ആശാ പ്രവര്‍ത്തക പി. സുശീല തുടങ്ങിയവര്‍ നേതൃത്വം നല്കി.