ONETV NEWS

NILAMBUR NEWS

സ്പീക്കര്‍ സന്യാസിയല്ല, നിലപാടുകള്‍ പറയുക തന്നെ ചെയ്യും; എം.ബി രാജേഷ്‌

മലബാര്‍ സമരത്തിലെ രക്തസാക്ഷികളെ വെട്ടിമാറ്റന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചരിത്രവിരുദ്ധമെന്നും മലബാര്‍ സമരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ്. മലബാര്‍ സമരവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ക്ക് എതിരെ മനഃപൂര്‍വം വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും വിവാദം മുതലെടുപ്പുകാരെ മാത്രമേ സഹായിക്കു എന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.ബ്രിട്ടീഷുകാര്‍ക്കെതിരെയും ജന്മിത്വത്തിന് എതിരായും നടന്ന സമരമാണ് മലബാര്‍ വിപ്ലവം. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം.മലബാര്‍ കലാപ പോരാളികളെ ഒഴിവാക്കിയത് ചരിത്രവിരുദ്ധമാണെന്ന് കേരളം ഒന്നടങ്കം പറഞ്ഞു കഴിഞ്ഞു. തന്റെ പ്രസ്താവനയില്‍ മനഃപൂര്‍വ്വം വിവാദം ഉണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും എംബി രാജേഷ് പ്രതികരിച്ചു.
എല്ലാവര്‍ക്കുമുള്ള പൗരസ്വാതന്ത്ര്യം സ്പീക്കര്‍ക്കുണ്ട്. സ്പീക്കര്‍ പദവിയെന്നാല്‍ സന്യാസിയായിരിക്കലല്ലെന്നും സ്പീക്കര്‍ ഒരു വിഷയത്തിലും നിലപാടില്ലാത്ത വ്യക്തിയല്ലെന്നും പൊതുവിഷയങ്ങളില്‍ നിലപാട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *