പശു ഗ്രാമം പദ്ധതിയുടെ ഭാഗമായി പശുക്കിടാവിനെ ദാനം നൽകി.

പൂക്കോട്ടുംപാടം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പൂക്കോട്ടുംപാടം ശ്രീ മാരിയമ്മ മുരുക ഭദ്രകാളി ക്ഷേത്രത്തിൽ പശു ഗ്രാമം പദ്ധതിയുടെ ഭാഗമായി പശുക്കിടാവിനെ ദാനം നൽകി. രണ്ടാമത്തെ പശുക്കിടാവിനെയാണ് ക്ഷേത്രത്തിൽ നിന്നും ദാനം നൽകിയത്.
അടിമ പറമ്പിൽ രാജാമണി ക്ഷേത്രത്തിനായി ദാനം നൽകിയ പശുക്കിടാവിനെയാണ് പൂളക്കൽ ദേവദാസിന്റെ കുടുംബത്തിന് കൈമാറിയത്. ഈ പശുക്കിടാവിൽ ആദ്യമുണ്ടാകുന്ന പശുക്കുട്ടിയെ ക്ഷേത്രത്തിന് തിരിച്ചു നൽകി മറ്റൊരാൾക്ക് ദാനമായ് നൽകുന്നതാണ് പശു ഗ്രാമം പദ്ധതി. ക്ഷേത്രം ശാന്തി രവി ശർമ്മയുടെ മുഖ്യ കാർമികത്ത്വത്തിൽ നടന്ന ചടങ്ങിന് ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് നെല്ലി പറമ്പൻ അനിൽകുമാർ, സെക്രട്ടറി രാജഗോപാലൻ ചാരം കുളങ്ങര, വെട്ടഞ്ചീരി സദാശിവൻ, വി.പി സുകുമാരൻ, ഒ വേലായുധൻ . എ.പി.രാജാമണി എന്നിവർ നേതൃത്വം നൽകി