കാളികാവ് പഞ്ചായത്ത് അടച്ച് പൂട്ടലിലേക്ക്.
1 min readShare this
കാളികാവ്ഡ: ബ്ല്യു. ഐ. പി .ആർ ഏഴ് ശതമാനത്തിന് മുകളിൽ കാളികാവ് പഞ്ചായത്ത് അടച്ച് പൂട്ടലിലേക്ക്. ചൊവ്വാഴ്ച മുതൽ കാളികാവ് പഞ്ചായത്തിലെ 19 വാർഡുകളിലും കർശന നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം.
കാളികാവ് അടക്കം ജനസംഖ്യാനുപാത പ്രതിവാരാ നിരക്ക് ഏഴ് ശതമാനത്തിന് മുകളിൽ ഉയർന്ന 17 പഞ്ചായത്തുകളിലാണ് നിയന്ത്രണം വരുന്നത്.
പുതിയ നിയന്ത്രണത്തോടെ അവശ്യ സർവീസിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ ഉച്ചക്ക് 2 മണി വരെ മാത്രമേ പ്രവർത്തിപ്പിക്കുകയുള്ളു. ഹോട്ടലുകളിൽ എഴുമണി വരെ പാർസൽ സർവീസ് അനുവദിക്കും. പഞ്ചായത്തിലേക്ക് ഒരു വഴിയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു
നിയന്ത്രണങ്ങൾ നടപ്പിലാക്കിത്തുടങ്ങിയതായി കാളികാവ് സി.ഐ ഹിദായത്തുല്ല മാമ്പ്ര അറിയിച്ചു.