കരുളായി ഉൾവനത്തിലെ പുലിമുണ്ട കോളനിയിൽ ജില്ലാ പൊലീസിന്റെ സഹായഹസ്തം

നിലമ്പൂർ:കരുളായി ഉൾവനത്തിലെ പുലിമുണ്ട കോളനിയിൽ ജില്ലാ പൊലീസിന്റെ ഇടപെടൽ; യാഥാർത്ഥ്യമായത് സൗരോർജ്ജത്തിൽ സമ്പൂർണ്ണമായി വൈദ്യുതീകരിച്ച ആദ്യ കോളനിയെന്ന നേട്ടം. ചേമ്പുക്കൊല്ലി ഉൾപടെ ഇരു കോളനികളിലുമായി ജില്ലാ പൊലീസിന്റെ ഏഴ് ലക്ഷത്തോളം രൂപ ചിലവിൽ നടപ്പാക്കിയത് നിരവധി ജനക്ഷേമ പദ്ധതികളാണ്. പദ്ധതികളുടെ ഉദ്ഘാടനം നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ എബ്രഹാം നിർവഹിച്ചു.
കരുളായി ഉൾവനത്തിലെ ചേമ്പുക്കൊല്ലി, പുലിമുണ്ട എന്നിവിടങ്ങളിൽ അധിവസിക്കുന്നവർക്കാണ് ജില്ലാ പൊലീസിന്റെ സെക്യുരിറ്റി റിലേറ്റഡ് എക്സ്പെഡിച്ചറിൽ നിന്നും ഇത്രയധികം തുക ചിലവഴിച്ച് വിവിധ പദ്ധതികൾ ആവിഷ്്ക്കരിച്ചത്. രാത്രി നേരങ്ങളിൽ വെള്ളിച്ചമില്ലാത്തതായിരുന്നു ഇവിടുത്തുക്കാരുടെ പ്രധാന പ്രശ്നം. ഈ കാരണത്താൽ ആനയുൾപടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം പതിവായ പശ്ചതലത്തിലാണ് പൊലീസ് ഇടപെട്ട് കോളനിയിൽ സൗരോർജ്ജ വിളക്കെത്തിച്ചത്. ചേമ്പുംകൊല്ലി കോളനിയിലെ പത്തിടങ്ങളിലായി മൊബൈൽ ചാർജ്ജിംങ് സംവിധാനത്തോടെയുള്ള 20 സോളാർ വിളക്കുകളാണ് സ്ഥാപിച്ചത്. ഇതോടെ ഇവിടുത്തുക്കാരുടെ വലിയൊരു പ്രശ്നത്തിനാണ് പരിഹാരമായത്.പുലിമുണ്ട വനം വാച്ച് ടവറിൽ താമസിക്കുന്ന നാല് കുടുംബങ്ങൾക്ക് സോളാർ പാനലുകൾ സ്ഥാപിച്ചുള്ള സമ്പൂർണ്ണ സൗരോർജ്ജ വൈദ്യുതീകരണമാണ് നടപ്പാക്കിയത്. ഈ രീതിയിൽ വൈദ്യുതീകരണം നടത്തുന്ന ഉൾവനത്തിലെ ചോലനായിക്ക വിഭാഗത്തിലെ ആദ്യ കോളനിയായി മാറിയിരിക്കുകയാണ് പുലിമുണ്ട. ഇരു ആദിവാസി സങ്കേതങ്ങളിലെയും യുവാക്കൾക്ക് കളിക്കാൻ ഫുട്ബോൾ, ജേഴ്സി, കാരംബോർഡ്, പ്രായമായവർക്ക് റേഡിയോ എന്നിവയും പുലിമു@ക്കാർക്ക് വനവിഭവ ശേഖരണത്തിനുള്ള സാധനങ്ങളും, അപകടം സംഭവിച്ചാൻ ഉപയോഗിക്കാൻ സ്ട്രേച്ചർ, ഓൺലൈൻ പഠനത്തിന് ടെലിവിഷൻ, ടോർച്ച്, സ്റ്റൂൾ, കട്ടിൽ എന്നിവയടക്കമുള്ള സാധനങ്ങളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. മുമ്പ് ചേമ്പുംകൊല്ലി കോളനികളിൽ കുടിവെള്ള പദ്ധതിയും ജില്ലാ പൊലീസെത്തിച്ചിരുന്നു പൂക്കോട്ടുംപാടം ഇൻസ്പെക്ടർ സി.എൻ സുകുമാരൻ, എസ്.ഐ പി. ജയകൃഷണൻ എന്നിവരും പൊലീസ് വകുപ്പിന് കീഴിലെ വിവിധ വിഭാഗങ്ങളിലെ ഉദ്ദ്യോഗസ്ഥരും, സൗരോർജ്ജ പദ്ധതി സ്ഥാപിച്ച നിലമ്പൂരിലെ ബിറ്റ്സ് വേൾഡ് പ്രതിനിധികളും ഇരു കോളനികളിലുമായി നടന്ന ചടങ്ങുകളിൽ സംബന്ധിച്ചു.