ONETV NEWS

NILAMBUR NEWS

റിസ് വാൻ ചികിത്സാ സഹായം:വിവിധ സ്ഥാപനങ്ങളും സുമനസ്സുകളും സഹായം കൈമാറി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം : വെങ്ങാപ്പരത സൊസൈറ്റി പ്പടിയിൽ താമസിക്കുന്ന വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ നിർധന കുടുംബത്തിലെ കൈപ്പനഞ്ചേരി റിസ് വാൻ ചികിത്സാ സഹായത്തിനായി ജനകീയ സഹായ കമ്മിറ്റി രൂപീകരിച്ചു.

തുടർ ചികിത്സക്ക്‌ പരമാവധി ചികിത്സാ സഹായം ലഭ്യമാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു. അമരമ്പലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു പൂക്കോട്ടുംപാടം വ്യാപാരഭവനിൽ ചേർന്ന ചികിത്സ സഹായ കമ്മിറ്റിയുടെ യോഗത്തിൽ അമരമ്പലം ട്രേഡേഴ്സ് സഹകരണ സംഘത്തിന് വേണ്ടി പ്രസിഡന്റ്‌ എൻ അബ്ദുൽ മജീദ്‌ 25000 രൂപ കൈമാറി. തുടർന്ന് കെഎംടി ഗ്യാസിന് വേണ്ടി കൈനോട്ട് അൻവർ സാദത്ത്, കൈനോട്ട് അബ്ദുൽ റസാഖ്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇല്ലിക്കൽ ഹുസൈൻ എന്നിവരും സഹായം കൈമാറി. സുമനസ്സുകൾ ഉദാരമായി ചികിത്സാ സഹായ കമ്മിറ്റിയുടെ പൂക്കോട്ടുംപാടം ഫെഡറൽ ബാങ്കിലെ 17010200002103 എന്ന അക്കൗണ്ടിലേക്കോ നേരിട്ടോ സംഭാവനകൾ നൽകണമെന്ന് ചെയർമാൻ നാസർ ബാൻ, കൺവീനർ എൻ അബ്ദുൽ മജീദ്‌, ട്രഷറർ അമീൻ വള്ളിക്കാടൻ, രക്ഷാധികാരി വികെ അബ്ദു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ്‌ എന്നിവർ പറഞ്ഞു. കെടി അലവി, മോഹനൻ, ഹുസൈൻ ചെറുകാട്, പി ഇസ്ഹാക്ക്, മാവുങ്ങൾ അബ്ദുൽ കരീം, കെ അലി എന്നിവർ പങ്കെടുത്തു

 

 

Leave a Reply

Your email address will not be published. Required fields are marked *