പുതിയ കെട്ടിട ഉദ്ഘാടനത്തിനൊരുങ്ങി പറമ്പ ഗവ:യു.പി സ്കൂള്‍.
1 min read
പൂക്കോട്ടുംപാടം: കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പറമ്പ ഗവ യുപി സ്കൂളിന് പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനായി ഒരുങ്ങി.
സെപ്റ്റംബര്‍ 14 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഓൺലൈൻ ആയി കെട്ടിട ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. നിലമ്പൂര്‍ MLA ശ്രീ പി വി അൻവറിന്റെ നിരന്തര പരിശ്രമത്തിന് കീഴില്‍ കഴിഞ്ഞ അമരമ്പലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലുകളാണ് ഗവ യുപി സ്കൂള്‍ പറമ്പയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചത്. 1350 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മലയോരമേഖലയിലെ സാധാരണക്കാരുടെ വിദ്യാലയത്തിന് ലഭിച്ച ഈ നേട്ടത്തിൽ അധ്യാപകരും, വിദ്യാർഥികളും, നാട്ടുകാരും അതീവ സന്തോഷത്തിലാണ്.ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളില്‍ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്ലളിതമായ ചടങ്ങുകള്‍ നടക്കും.