ഫൈബര്‍ കേബിള്‍ മുറിച്ച് നശിപ്പിച്ചതായി പരാതി.

പൂക്കോട്ടുംപാടം: വീട്ടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്‌പേസ് കേബിള്‍ നെറ്റ്‌വര്‍ക്കിന് കീഴിലുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളാണ് ചെട്ടിപ്പാടത്തിനും കല്‍ച്ചിറക്കുമിടയില്‍ വ്യാപകമായി മുറിച്ച് നശിപ്പിച്ചത്.
ഞായറാഴ്ച്ച രാത്രി 8.30 ഓട് കൂടിയാണ് സംഭവം. ഇതിന് മുന്‍പും സ്‌പേസ് കേബിള്‍ നെറ്റ്‌വര്‍ക്കിന് കീഴില്‍ ഇത്തരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ / വിദേശ കമ്പനികളില്‍ ഓണ്‍ ലൈനില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് ഇത് കാരണം മണിക്കൂറുകളോളം സേവനം തടസ്സപ്പെട്ടു. കോവിഡ് കാലമായതിനാല്‍ സര്‍ക്കാര്‍, പ്രൈവറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന നിരവധി പേരാണ് മേഖലയില്‍ ബ്രോഡ്ബാന്‍ഡിനെ ആശ്രയിക്കുന്നത് പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കേബിള്‍ ടി വി ലൈനില്‍ അസമയത്ത് സംശയകരമായ രീതിയില്‍ ആളുകളെ കണ്ടാല്‍ കേബിള്‍ ടി വി ഓഫീസിലോ തൊട്ടദുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.