ONETV NEWS

NILAMBUR NEWS

അമരമ്പലത്ത് സേവനങ്ങൾ ഇനി വിരൽ തുമ്പിൽ

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം:  അമരമ്പലം ഗ്രാമപഞ്ചായത്തിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ വിരൽ തുമ്പിൽ.സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ യാഥാർഥ്യമായത്തോടെയാണ് അമരമ്പലത്ത്
സേവനങ്ങൾ വിരൽ തുമ്പിൽ ലഭ്യമാകുന്നത് .

 

ഗ്രാമപഞ്ചായത്ത് വഴി ലഭ്യമാകുന്ന ഏകദേശം 270 ഓളം സേവനങ്ങൾ ആണ് ഓൺ ലൈൻ ആയി ലഭ്യമാകുക.
പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെൻ്റ് സമ്പ്രദായത്തിൻ്റെ ഐ.എൽ.ജി.എം.എസ് പോർട്ടൽ തയ്യാറാക്കിയത്. എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്ന ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസൺ പോർട്ടൽ. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ കൂടി ഐ.എൽ.ജി.എം.എസ് ഉടൻ ലഭ്യമാകും . ഇതിൻ്റെ ഭാഗമായാണ് അമരമ്പലത്തും പദ്ധതി യാഥാർഥ്യം ആയത്.പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇല്ലിക്കൽ ഹുസൈൻ നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് അനിതാ രാജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ടെക്‌നിക്കൽ അസിസ്റ്റൻറ് സലീന പദ്ധതി വിശദീകരിച്ചു.ചടങ്ങിൽ വികസന കാര്യ സ്ഥിര സമിതി അദ്ധ്യക്ഷൻ ഹമീദ് ലബ്ബ, ക്ഷേമകാര്യ സ്ഥിര സമിതി അദ്ധ്യക്ഷ എ.കെ.ഉഷ ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷൻ അനീഷ് കവള മുക്കട്ട, വാർഡ് അംഗങ്ങളായ വി.കെ.ബാലസുബ്രമണ്യൻ, ,എം.ടി.നാസർബാൻ,സി.സത്യൻ, സമീന ഇല്ലിക്കൽ, സുലൈഖ കൊളക്കാടൻ, ജിഷ കാളിയത്ത്, അരിമ്പ്ര വിലാസിനി, വി.പി.അഫീഫ, എം.എ റസാഖ്, പഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കൽ അബ്ദുൾ റഷീദ് തുടങ്ങിയവരും പൊതു പ്രവർത്തകരും സംസാരിച്ചു.അഞ്ചാംമൈൽ സ്വദേശി വിജയന് ഓൺലൈനായി നികുതി അടച്ച റസീപ്റ്റ് കൈമാറിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *