സഹായ ഹസ്തവുമായി അമരമ്പലം കുടുംബശ്രീ.

പൂക്കോട്ടുംപാടം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൾക്ക് സഹായവുമായി അമരമ്പലം കുടുംബശ്രീ.
വാഹനാപകടത്തിൽപ്പെട്ടു ചികിത്സയിൻ കഴിയുന്ന കവള മുക്കട്ട വടക്കുമ്പാട്ട് കേശവനാണ് അമരമ്പലം കുടുംബ ശ്രീ ചികിത്സ ധനസഹായം നൽകിയത്. കുടുംബശ്രീ അയൽ ക്കൂട്ടങ്ങൾ വഴി സമാഹരിച്ച1,44000 രൂപയാണ് കൈമാറിയത്.
കുടുംബശ്രീ ഓഫീസിൽ നടന്ന ചടങ്ങിൽകേശവന്റെ അമ്മ കൈരളി, ഭാര്യ ഷീന എന്നിവർക്ക് സി.ഡി.എസ് ചെയർ പേഴ്സൺ മായ ശശികുമാർ തുക കൈമാറി.ചടങ്ങിൽ സി.ഡി.എസ് അംഗങ്ങളായ ഫാത്തിമ നസീറ,കെ.സുധ, അക്കൗണ്ടന്റ് ടി.പി. പ്രസാദ്,കെ.ഷിബിത, പി.ടി. ഷാഹിദ തുടങ്ങിയവർ പങ്കെടുത്തു.