ONETV NEWS

NILAMBUR NEWS

ഓൺ ലൈൻ വ്യാപാരത്തിന്  ഒരുങ്ങി നിലമ്പൂരിലെ വ്യാപാരികൾ.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ:വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂർ മണ്ഡലം കമ്മറ്റിയുടെ കീഴിൽ മണ്ഡലത്തിലെ മുഴുവൻ യൂണിറ്റുകളിലും ഓൺലൈൻ വ്യാപാരത്തിന് സജ്ജമായി.

വ്യാപാരമേഖലയിലെ തുടർച്ചയായുള്ള പ്രതിസന്ധികളെ മറികടക്കാനും, അശാസ്ത്രീയമായ കട അടവിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിൽ കാലാനുസൃതമായ സമഗ്ര മാറ്റവും ലക്ഷ്യംവെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ഓൺലൈൻ വ്യാപാരത്തിന് “ലോക്കൽ ഷോപ്പി”യുമായി സഹകരിച്ച് മൊബൈൽ ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി  മണ്ഡലത്തിലും ഈ പദ്ധതി നടപ്പിലാക്കുന്നു
ആപ്പ് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഏതു വസ്തുക്കളും ഓൺലൈനിലൂടെ ഉപഭോക്താക്കൾക്ക് വാങ്ങാനും, വീടുകളിൽ എത്തിക്കാനും സംവിധാനമാരുക്കുന്ന പദ്ധതിയുടെ ശിൽപശാല ഇന്ന് നിലമ്പൂർ വ്യാപാര ഭവനിൽ നടന്നു
വ്യാപാരഭവനിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ ജനറൽസെക്രട്ടറി എം.കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. “ലോക്കൽ ഷോപ്പി” മാർക്കറ്റിംഗ് മാനേജർ ബൈജു വൈദ്യക്കാരൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്കീം ചങ്കരത്ത് അദ്ധ്യക്ഷത വഹിച്ചു
ശിൽപശാലയിൽ ജില്ലാ സെക്രട്ടറി വിനോദ് പി മേനോൻ , മണ്ഡലം ജനറൽ സെക്രട്ടറി ടോമി ചെഞ്ചേരി, ട്രഷറർ അനിൽ ലൈലാക്ക് , സംസ്ഥാന ഭാരവാഹികളായ എൻ. അബ്ദുൽ മജീദ്, കെ സഫറുള്ള, കോഡിനേറ്റർ ടി.ടി.നാസർ, നൗഫൽ റൊസൈസ്, മുനീർ സ മാർട്ട്തുടങ്ങിയവർ സംസാരിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *