പട്ടയ വിതരണം നടത്തി.

നിലമ്പൂർ :താലൂക്കിലെ 25 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യതു .പുതിയ സർക്കാറിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടയങ്ങൾ വിതരണം ചെയ്യതത്.സംസ്ഥാന സർക്കാറിന്റെ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ. എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ജനക്ഷേമപദ്ധതികളുടെ ഭാഗമായാണ് സംസ്ഥാനത്ത് 13500 കുടു:ബങ്ങൾക്ക്പട്ടയങ്ങൾ വിതരണം ചെയ്തത്., ഇതിൽ 2061 പട്ടയങ്ങൾ ജില്ലയിലാണ് വിതരണം ചെയ്തത്.,
നിലമ്പൂർ താലൂക്കിൽ 25 പട്ടയങ്ങളാണ് വിതരണം ചെയ്യതത്, നിലമ്പൂർ മൃഗ സംരക്ഷണ ഹാളിൽ നടന്ന താലൂക്ക്തല പട്ടയ വിതരണം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയതു., നിലമ്പൂർ നഗരസഭാ ചെയർമാൻ മട്ടുമ്മൽ സലീം അധ്യക്ഷത വഹി ച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, ഇ.പത്മാക്ഷൻ, എ.ഗോപിനാഥ്, പി.എം.ബഷീർ, എം.എ.തോമസ്., ഇസ്മായിൽ എരഞ്ഞിക്കൽ.പരുന്തൻ നൗഷാദ്.പി.കെ.ഷംസുദ്ദീൻ.മുഹമ്മദ് അലി.നിലമ്പൂർ തഹസിൽദാർ പി.രഘുനാഥൻ.ഭൂരേഖ വിഭാഗം തഹസിൽദാർ എ, ജയശ്രീ എന്നിവർ സംസാരിച്ചു, പട്ടയ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു, റവന്യൂ, ഭവന നിർമ്മാണ വകുപ്പു മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു.