കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്.
1 min readകാളികാവ്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ജീവൻ തിരിച്ചുകിട്ടിയത് മഹാഭാഗ്യത്തിന് . ഗുരുതര പരിക്ക് കളോടെ യുവാവ് ആശുപത്രിയിൽ.
കാളികാവ് പേവുന്തറയിലെ കൂലിപ്പണിക്കാരനായ പൂവ്വത്തിക്കൽ മുഹമ്മദ് അശ്റഫി നാണ് ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ ദിവസം അതിരാവിലെ കുളിക്കുന്നതിന് വേണ്ടി വീടിനടുത്തു പുഴയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.വലത് കാലിൻ്റെ എല്ല് പൊട്ടുകയും ഒരു ചാണിലേറെ നീളത്തിൽ കാലിൻ്റെ മസിൽ അടർന്നു പോവുകയും ചെയ്തിട്ടുണ്ട്.കുത്തേറ്റ് വീണ ഇയാൾക്ക് എണീറ്റ് നിൽക്കാൻ പോലും കഴിയാതെ വീണിടത്ത് കിടക്കുകയായിരുന്നു.പന്നി വീണ്ടും തിരിഞ്ഞ് നിന്ന് ആക്രമിച്ചിരുന്നെങ്കിൽ യുവാവിന് ജീവൻ പോലും നഷ്ടമാകുമായിരുന്നു.
ഒരു പശുവിനോളം വലിപ്പമുള്ള പണിയാണ് ആക്രമിച്ചത്.യുവാവിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ നേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഗുരുതര പരിക്കായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.ഇപ്പോൾ കാളികാവ് CHC യിൽ നിന്നാണ് ഇഞ്ചക്ഷനും ഡ്രസ്സിംഗും നടത്തുന്നത്.കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ മേഖലയിൽ കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായ പരിക്കേൽക്കുന്നവർക്കും ജീവഹാനി സംഭവിക്കുന്നവർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.