കേരള എക്സൈസിന്റെ ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് ടി.ഷിജുമോന്.

നിലമ്പൂർ : കേരള എക്സൈസിന്റെ ബാഡ്ജ് ഓഫ് എക്‌സലന്‍സ് അവാര്‍ഡിന് ടി.ഷിജുമോന്‍ അര്‍ഹനായി.
നിലമ്പൂർ എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടറും, ഉത്തരമേഖല എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗവുമാണ് ഷിജുമോൻ.
ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കൊറിയർ വഴി മാരക മയക്കുമരുന്നുകളായ എംഡിഎംഎ, ഹഷീഷ് തുടങ്ങിയവ എത്തിച്ചിരുന്ന വൻ മാഫിയാ സംഘത്തെ ഗോവയിൽ പോയി സാഹസികമായി പിടികൂടിയ കേസിലും, മലപ്പുറം ജില്ലയിലെ കൂറ്റമ്പാറയിൽ നിന്ന് 182 കിലോ കഞ്ചാവും, ഹാഷിഷ് ഓയിലും വാഹനങ്ങളും പിടികൂടിയ കേസിലും, നടത്തിയ നിർണായക നീക്കങ്ങളാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മലപ്പുറം ജില്ലയിൽ മയക്കു മരുന്ന് പിടികൂടിയ നിരവധി കേസുകളിൽ ഇദ്ദേഹത്തിന്റെ അന്വേഷണപാടവം മുതൽകൂട്ടായിട്ടുണ്ട്.