ONETV NEWS

NILAMBUR NEWS

വനിതാ കമ്മീഷൻ അദാലത്ത് നടത്തി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  • നിര്‍മാണ തൊഴിലാളി ക്ഷേമ നിധിയില്‍ അംഗമായ യുവതിക്ക് പ്രസവാനുകൂല്യം അനുവദിക്കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവ്.

നിലമ്പൂര്‍: നിര്‍മാണ തൊഴിലാളി ക്ഷേമ നിധിയില്‍ അംഗമായ യുവതിക്ക് പ്രസവാനുകൂല്യം അനുവദിക്കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവ് നല്‍കി. വനിതാ കമ്മീഷന്‍  നിലമ്പൂരില്‍ നടത്തിയ അദാലത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്.

2015 മുതല്‍ 2019 വരെ നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോഡില്‍ അംശാദായം കൃത്യമായി അടച്ചിട്ടും പ്രസവാനുകൂല്യം അനുവദിച്ചല്ലാണ് യുവതി കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിത്. 2019ല്‍ യുവതി നല്‍കിയ അപേക്ഷ പ്രകാരം നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് അന്വേഷണം നടത്തുകയും യുവതി നിര്‍മാണ തൊഴിലാളിയല്ലന്ന് കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ബോര്‍ഡ് പ്രസവാനുകൂല്യം നിഷേധിച്ചത്. എന്നാല്‍ ക്ഷേമ നിധിയില്‍ അംഗത്തമെടുക്കുകയും അംശാദായമടക്കുകയും ചെയ്ത യുവതിക്ക് പ്രസവാനുകൂല്യം അനുവദിക്കണമെന്ന് വനിതാ കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

അങ്കണവാടി താത്കാലിക വര്‍ക്കര്‍ക്കറായിരിക്കെ നഗരസഭാ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സി ഡി പി ഒ ജോലി നിഷേധിച്ചെന്ന പരാതിയും കമ്മീഷന്‍ മുമ്പാകെ എത്തി. നിലമ്പൂര്‍ നഗരസഭയിലെ പതിനെട്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ റസിയ അള്ളാമ്പാടമാണ് പരാതിക്കാരി. 2012 മുതല്‍ 2021 വരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി അങ്കണവാടി വര്‍ക്കര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അങ്കണ്‍വാടി ജീവനക്കാര്‍ ജനപ്രതിനിധികമായിരിക്കെ തന്നെ മാത്രം വിലക്കുന്നത് നീതി നിഷേധമാണ്. പാടിക്കുന്ന് മിനി അങ്കണ്‍വാടി വെല്‍ഫെയര്‍ കമ്മിറ്റി താന്‍ വര്‍ക്കറായി തുടരണമെന്ന് ഐക്യകണ്യേനെ തീരുമാനമെടുത്തത് സി ഡി പി ഒ യെ അറിയിച്ചിരുന്നുതായും 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള തന്നെ രാഷ്ട്രിയ പ്രേരിതമായാണ് ജോലിയില്‍ തുടരാന്‍ അനുവദിക്കാത്തത് എന്നും കൗണ്‍സിലര്‍
വനിത കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് ദിവസത്തിനകം മറുപടി ലഭിക്കുമെന്ന് കമ്മീഷന്‍ കൗണ്‍സിലറെ അറിയിച്ചു.

സ്ത്രീധന പീഢനം,ഗാര്‍ഹിക പീഢനം, സ്വത്ത് തര്‍ക്കം, സൈബര്‍ അതിക്രമം, സാമൂഹ്യ അധിക്ഷേപം,അയല്‍പ്പക്ക തര്‍ക്കം തുടങ്ങിയ വിഷയങ്ങളിലായി അറുപത്തി ഒന്ന് പരാതികളാണ് വനിതാ കമ്മീഷന്‍ അദാലത്തിന് ലഭിച്ചത്. പതിനഞ്ച് പരാതികള്‍ തീര്‍പാക്കി. ആറ് പരാതികളില്‍ പോലീസ് ഉള്‍പ്പെടുയുള്ള വകുപ്പുകളോട് റിപ്പോര്‍ട്ട് തേടി. നാല്‍പത് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.

വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ രാജേഷ് പുതുക്കാട്, റീബാ എബ്രഹാം, കെ ബീന എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. പോലീസ്, വനിതാ ശിശുക്ഷേമം , തൊഴില്‍ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥരും പങ്കെടുത്തു. ഈ മാസം പതിനെട്ടിന് പൊന്നാനിയില്‍ വനിതാ കമ്മീഷന്‍ രണ്ടാം ഘട്ട അദാലത്ത് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *