സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരൻ മരിച്ചു.

നിലമ്പൂർ: പൂക്കോട്ടുംപാടം കവള മുക്കട്ട പുഞ്ച കിനാത്തിൽ മൊയ്തീൻ (62)ആണ് മരിച്ചത്, രാവിലെ 10 മണിയോടെ വടപുറം ന്യൂ ലൈഫ് ആശുപത്രിക്ക് സമീപമാണ് അപകടം. മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ഫോൺ ചെയ്യുന്നതിനായി സ്കൂട്ടർ റോഡ് അരികിലേക്ക് മാറ്റുന്നതിനിടയിൽ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്ന മൊയ്തീന്റെ തലയിലൂടെ കയറിയിറങ്ങിയ ശേഷം ദേഹത്തു കൂടിയും കയറി ഇറങ്ങി, മൊയ്തീൻ തൽസമയം മരിച്ചു. നിലമ്പൂർ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതുദ്ദേഹം ഇൻക്വസ്റ്റ് നടത്തി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കോഴിക്കോട് ജില്ലയിലെ അടിവാരത്താണ് താമസം, കെ.എൽ 71 ജെ.4657 സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ മറുഭാഗത്തേക്കാണ് മറിഞ്ഞത് അതിനാൽ വാഹനത്തിന് കേടുപാടില്ല.