ONETV NEWS

NILAMBUR NEWS

ടി കെ കോളനിയിൽ പുലിയിറങ്ങി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

അമരമ്പലം: അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയിൽ പുലിയിറങ്ങി. ടി കെ കോളനി അമ്പലത്തിന് സമീപം പാലക്കാട്ട് പറമ്പിൽ അശ്വതിയുടെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. നായ മരണാസ്സന്ന നിലയിലാണ്. കഴിഞ്ഞ ആഴ്ച്ചയിലും സമാന രീതിയിൽ നായയുടെ ജഢം കണ്ടെത്തിയിരുന്നു. പുലർച്ചെ ടാപ്പിംഗ് ജോലിക്കുൾപ്പടെ പോകുന്നവർ പരിഭ്രാന്തിയിലാണ്. പരിസരത്ത് മുഴുവൻ പുലിയുടെ കാൽപ്പാടുകൾ കാണാനുണ്ട്.

ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ എസ്.എഫ്.ഒ അമീൻ ഹസ്സൻ, ബ .എഫ്.ഒ മാരായ മണികണ്ഠൻ, വാർഡ്‌ അംഗം വി.കെ ബാലസുബ്രമണ്യൻ, എന്നിവർ സ്ഥലം സന്ദർശിച്ചു. ഏകദേശം ഒമ്പതര സെൻ്റിമീറ്റർ വലിപ്പമുള്ള കാൽപ്പാടുകൾ ആണെന്നും പ്രായപൂർത്തിയായ പുലികൾക്കാണ് ഇത്രയും വലിയ കാൽപാദങ്ങൾ ഉണ്ടാകുക എന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുജനങ്ങൾ രാത്രി പുറത്തിറങ്ങുമ്പോൾ വെളിച്ചം കരുതണമെന്നും പുലിക്കൂട് ഉൾപ്പടെ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും വാർഡംഗം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *