നാടൻ വാറ്റ് ചാരായവുമായി മധ്യവയസ്കൻ പിടിയിൽ

ചാലിയാർ: ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി വെള്ളേകാവ് എസ്.സി കോളനിയിലെ കുറുങ്ങോടാൻ മുത്തു (50 )ആണ് രണ്ടു ലിറ്റർ വാറ്റുചാരായവുമായി നിലമ്പുർ പോലീസിന്റെ പിടിയിലായത്. പെട്രോളിങ്ങിനിടെ കോളനി പരിസരത്തുവെച്ച് എസ്. ഐ എം.അസൈനാരാണ് പ്രതിയെ അറസ്റ് ചെയ്തത്.
പ്രതി പതിവായി കോളനി കേന്ദ്രീകരിച്ചു നാടൻ ചാരായം വില്പന നടത്തിയിരുന്ന ആളാണെന്ന് നാട്ടുകാർ പറഞ്ഞു . കോളനികൾ കേന്ദ്രീകരിച്ചു ചാരായം വാറ്റും മയക്കുമരുന്ന് ഉപയോഗവും കൂടിവരുന്നതായും അതിനോടാനുബന്ദിച്ചു കുറ്റകൃത്യങ്ങളും കൂടുന്നതായി ജില്ലാപോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പുർ ഡി.വൈ.എസ്.പി. സാജു .കെ.എബ്രഹാമിന്റെ നിർദേശപ്രകാരം സ്പെഷ്യൽ സ്‌കോഡ് കോളനികൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ലോക് ഡൗൺ കാലത്തു ബീവറേജ് ഷോപ്പുകൾ അടച്ചതോടെയാണ് പ്രതി സ്വന്തമായി വാറ്റ് ആരംഭിച്ചത്. പ്രതിയെ നിലമ്പുർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.സി.പി.ഒ ബാബുരാജ്, സി.പി.ഒ മാരായ അഭിലാഷ് കൈപ്പിനി, ടി.നിബിൻദാസ്, ആഷിഫ് അലി , എം . കൃഷ്ണദാസ്, സുദേവ്. എ എന്നിവരുടെ നേതൃ തത്തിലാണ് പരിശോധന നടത്തിയത്.