വാഹനം സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു

എടവണ്ണ പത്തപ്പിരിയം നെല്ലാണിയിൽ റോഡരികിൽ പാർക്ക് ചെയ്ത വാഹനം രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു.
വാഹനത്തിന്റെ മെയിൻ ഗ്ലാസും ഹെഡ്ലൈറ്റും ഉൾപ്പെടെ മുഴുവൻ ചില്ലുകളും തകർത്തു. സ്ഥലത്തെത്തി പോലീസ് പരിശോധന നടത്തി.
നെല്ലാണിയിലെ നിസാമുദ്ദീൻ, ആമയൂർ സ്വദേശി സക്കീർ ഹുസൈൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ടാറ്റ ടിപ്പറാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തത്. പരാതിയെ തുടർന്ന് എടവണ്ണ പോലീസ് ഇൻസ്പെകടർ വിഷ്ണു സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി 12 മണിക്ക് ശേഷമാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതായി പ്രദേശവാസികളും പോലീസിനോട് പറഞ്ഞു. മേഖലയിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.