ONETV NEWS

NILAMBUR NEWS

പ്രകൃതിവിരുദ്ധ പീഡനം, ഒരാൾക്കെതിരെ പോക്സോ കേസ്

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ: പ്രകൃതി വിരുദ്ധപീഢന കേസിൽ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാൾക്കെതിരെ പോക്സോ കേസാണ് എടുത്തത്. മമ്പാട് നടുവക്കാട് സ്വദേശി ചന്ത്രോത്ത് വീട്ടിൽ അജിനാസ് (27), മമ്പാട് നടുവക്കാട് വീട്ടിൽ അയൂബ് (28) എന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

ഇതിൽ അജിനാസിനെതിരെയാണ് പോക്സോ കേസെടുത്തിട്ടുള്ളത് . പീഢനത്തിനിരയായ കുട്ടിക്ക് 18 വയസ് പൂർത്തിയാകുന്നതിന് മുമ്പായിരുന്നു അജിനാസ് പീഢിപ്പിച്ചത്. വയനാട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഓരോ സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതി. ഇക്കാര്യം പറഞ്ഞ് വീണ്ടും കൂടെ വരാൻ ആവശ്യപ്പെട്ടിരുന്നതായും പരാതിയിലുണ്ട്. പ്രായപൂർത്തിയായതിന് ശേഷമാണ് അയൂബ് ഇരയെ പലടത്തും കൊണ്ടു പോയി പീഢിപ്പിച്ചത്. ഒരിക്കൽ പീഡന ത്തിനിരയാക്കിയ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വീണ്ടും കൊണ്ടുപോയിരുന്നതെന്ന് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻ്റ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *